2015, നവംബർ 23, തിങ്കളാഴ്‌ച

കഥകൾ പറയുന്ന മൂന്നാക്കൽ

കഥകൾ പറയുന്ന മൂന്നാക്കൽ-ഷമീർ കൊളത്തൂർ
Shameer Kolathur

വളാഞ്ചേരിക്കടുത്ത്‌ എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളിക്ക്‌ ചരിത്രം ഒരുപാടുണ്ട്‌ .'ദാരിദ്രം നടമാടിയിരുന്ന കാലത്ത്‌ കഞ്ഞിവെച്ച്‌ നേർച്ചയാക്കാൻ പലരും തയ്യാറായിരുന്നു.പലരും മനസ്സിൽ ഓരോ ഉദ്ദേശങ്ങൾ കരുതി അരി നേർച്ചയാക്കി . പള്ളീക്കമ്മറ്റി അത്‌ കഞ്ഞി ഉണ്ടാക്കി ആവശ്യക്കാർക്ക്‌ നൽകുകയും ചെയ്ത്‌ പോന്നു.കാലം മാറി ജനങ്ങളുടെ ആവശ്യങ്ങളും മാറി
അരി വരവും വികസിച്ചു , ഒരാഴ്ചയിൽ വിതരണത്തിനായി രണ്ട്‌ ലക്ഷത്തിൽ കിലോ കൂടുതൽഅരി പള്ളിയിലെത്തുന്നു . 150 ഓളം മഹല്ലുകളിലായി 21 ആയിരം കുടുംബങ്ങളിലേക്ക്‌ പത്ത്‌ കിലോ വീതം ആഴ്ചയിലെ ഞായറാഴ്ചകളിൽ ഒരു മണിമുതൽ അഞ്ച്‌ മണിവരെ അരിയെത്തുന്നു . നോമ്പ്‌ സമയത്ത്‌ ഇരുപത്‌ കിലോ വരെ അരി നൽകുന്നു .സമീപ മഹല്ലുകളിലെ 60 പേരിൽ 40%അമുസ്ലിംകൾക്ക്‌ എന്നത്‌ നിർബന്ദമാണു . ചില മഹല്ലുകളിലെ ജനങ്ങളുടെ അവസ്തക്കനുസരിച്ച്‌ ക്വാട്ട നീട്ടി കൊടുക്കലും മൂന്നാക്കൽ പള്ളി കമ്മറ്റിയുടെ ചുമതലയാണു . ഈ സംവിധാനത്തിനു പ്രത്യേക കാർഡും കമ്മറ്റി വിതരണം ചെയ്തിട്ടുണ്ട്‌

പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിൽ പെട്ടവരായിരുന്നു ആദ്യ കാല ഖാസിമാർ. അങ്ങാടിപ്പുറത്തെ തരകൻ കുടുംബത്തിലെ അങ്ങാടിക്കുന്നിലാണു പള്ളീ നില നിൽക്കുന്നത്‌ . പ്രധാന ജന്മികളായിരുന്ന തരകൻ കുടുംബത്തിലെ മകൾക്ക്‌ പാമ്പ കടിയേറ്റപ്പോൾ ഒരു ചികിത്സയും ഫലിക്കാതെ വന്നുവെന്നും ഈ സ്ഥലത്തെ ഒരു വലിയ്യിന്റെ പ്രത്യേക ചികിത്സ മൂലം വിഷ ബാധയിൽ നിന്നും രക്ഷപ്പെട്ടുവെന്നും ഈ കുടുംബം പാരിതോഷികമായി നൽകിയ 25 ഏക്കറിലാണു ഈ പള്ളി സ്ഥാപിച്ചതെന്നും പഴമക്കാർ പറയുന്നത്‌ .പള്ളിയുടെ ഹൗളിലേക്ക്‌ ആവശ്യമായ വെള്ളം കുടത്തിൽ അടിവാരത്ത്‌ നിന്നും ശേഖരിച്ച്‌ കൊണ്ട്‌ വന്ന് നിറക്കൽ ഒരു നേർച്ചയായിരുന്നു ആദ്യ കാലത്ത്‌ - അരി കൂടാതെ മുസല്ല , മുസ്‌ ഹഫുകൾ , നിസ്കാരപ്പായ എന്നിവയും പലരും നേർച്ചയാക്കാറുണ്ട്‌ - അവയെല്ലാം അർഹതപ്പെട്ട യതീഖാനകളിലേക്ക്‌ നൽകാറാണു പതിവ് .
900 വർഷം കണക്കാക്കുന്നൂ പഴയ പള്ളിക്ക്‌ . താഴെ പള്ളിയും മേലെ പള്ളിയുമുണ്ട്‌ .പഴയ പള്ളിയായ മേലേ പള്ളീക്ക്'സത്യപ്പള്ളി' എന്നും വിളിക്കാറുണ്ട്‌. പല ദിക്കിൽ നിന്നും ആളുകൾ സ്ത്യം ചെയ്യാനായി ഇവിടെ വരാറുണ്ട്‌
മൂന്നാലുകൾ നിന്നിരുന്ന സ്ഥലമായത്‌ കൊണ്ട്‌ മാത്രമാണു മൂന്നാക്കൽ എന്ന് പറയപ്പെടുന്നത്‌.
മഖ്ബറകളോ പ്രധാന മറ്റ്‌ ചരിത്രങ്ങളോ ഈ പള്ളിക്കില്ല എന്നും മറ്റൊരു പ്രത്യേകതയാണു . അരി നേർച്ചയാക്കുമ്പോൾ അവരവരുടെ ആഗ്രഹ സഫലീകരണം വേഗത്തിലാകുന്നു . എല്ലാ ജാതി മത വിഭാഗങ്ങളുടേയും പ്രാർത്ഥനയും ഇവർക്കുണ്ടാകും എന്നത്‌ തന്നെ വലിയ ഗുണം . മത സൗഹാർദ്ധത്തിന്റ്ര് വലിയ കാവലാൾ തന്നെയാണു ഈ പള്ളി , ത്രേസ്യാമ്മയും , കുഞ്ഞിക്കാളിയും , കുഞ്ഞിപ്പാത്തുമ്മയേയും ഈ നീണ്ട വരികളിൽ കാണാം-
ഷമീർ കൊളത്തൂർ www.kolathurvartha.com
Kolathur Vartha

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Kerala Flood @ Gazal